ഇന്ത്യക്ക്‌ നിരാശ ; ലക്ഷ്യ പുറത്ത്‌

lakshya sen
avatar
Sports Desk

Published on May 15, 2025, 12:06 AM | 1 min read


ബാങ്കോക്ക്‌

തായ്‌ലൻഡ്‌ ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യക്ക്‌ നിരാശ. പുരുഷ സിംഗിൾസ്‌ ആദ്യ റൗണ്ടിൽ ലക്ഷ്യ സെൻ പുറത്തായി. അയർലൻഡിന്റെ ന്യാത്‌ എൻഗുയെനിനോട്‌ മൂന്ന്‌ ഗെയിം പോരിൽ തോറ്റു (18–-21, 21–-19, 17–-21). പ്രിയാൻഷു രജാവതും ആദ്യ റൗണ്ടിൽ മടങ്ങി. വനിതകളിൽ ആകർഷി കശ്യപും ഉന്നതി ഹൂഡയും ആദ്യ റൗണ്ട്‌ കടന്നു.



deshabhimani section

Related News

View More
0 comments
Sort by

Home