print edition മാറ്റുരയ്‌ക്കാൻ 12 വേദി

ഇൻക്ലൂസീവ് സ്‌പോർട്‌സിൽ മത്സരിക്കുന്ന വിദ്യാർഥി ഉദ്‌ഘാടന ചടങ്ങിനായുള്ള പരിശീലനത്തിൽ
വെെഷ്ണവ് ബാബു
Published on Oct 21, 2025, 01:15 AM | 1 min read
തിരുവനന്തപുരം : മത്സരങ്ങൾ 12 വേദികളിലാണ്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയം, പിരപ്പന്‍കോട് ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അക്വാറ്റിക് കോംപ്ലസ്, സെന്‍ട്രല്‍ സ്റ്റേഡിയം, മെഡിക്കല്‍ കോളേജ് സ്റ്റേഡിയം, വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ട്, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ജി വി രാജ സ്പോര്‍ട്സ് സ്കൂള്‍ ഗ്രൗണ്ട്, കാലടി ഗവ. എച്ച്എസ്എസ് ഗ്രൗണ്ട്, സെന്റ് സേവിയേഴ്സ് കോളേജ് സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റെയ്ഞ്ച്, ടെന്നീസ് ക്ലബ്.
സ്വര്‍ണക്കപ്പ് ഇന്നെത്തും
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പാണ് സമ്മാനം. ചൊവ്വ രാവിലെ 10ന് പട്ടം ഗേൾസ് ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിൽനിന്ന് സ്വർണക്കപ്പ് ഘോഷയാത്രയും ദീപശിഖാ പ്രയാണവും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തും.
പുത്തരിക്കണ്ടത്ത് ഭക്ഷണം
2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാലയാണ് പൂത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയത്. സമൃദ്ധി പിരപ്പന്‍കോട്, നിറവ് വെള്ളായണി, ജി വി രാജ സ്പോര്‍ട്സ് സ്കൂള്‍, തൃപ്തി എന്നിവിടങ്ങളിലും അടുക്കളയുണ്ട്. വട്ടിയൂര്‍ ജിഎച്ച്എസ്എസ്, സെന്റ് സേവിയേഴ്സ് തുമ്പ എന്നിവിടങ്ങളില്‍ ഭക്ഷണവിതരണ കേന്ദ്രങ്ങളുണ്ട്.
കാണാം കൈറ്റ് വിക്ടേഴ്‌സിൽ
സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ് മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ കാണാം. രാവിലെ 6.30മുതൽ രാത്രി എട്ടുവരെ അഞ്ച് വേദികളിൽ നടക്കുന്ന മത്സരങ്ങളാണ് തത്സമയം സംപ്രേഷണംചെയ്യുക. ഉദ്‌ഘാടന ചടങ്ങുകളും കാണാം. മറ്റ് വേദികളിലെ മത്സരങ്ങൾ റെക്കോഡ് ചെയ്ത് കാണിക്കും. കൈറ്റ് വിക്ടേഴ്സ് ആപ്പിലും victers.kite.kerala.gov.in വെബ്സൈറ്റിലും കൈറ്റിന്റെ itsvicters യൂട്യൂബ് ചാനലിലും ഇ-–വിദ്യ കേരളം ചാനലിലും കാണാം. എല്ലാ മത്സരഫലങ്ങളും സര്‍ട്ടിഫിക്കറ്റും www.sports.kite.kerala.gov.in പോര്‍ട്ടല്‍വഴി ലഭിക്കും.









0 comments