ഇന്ത്യാ സന്ദർശനം റദ്ദാക്കി നെതന്യാഹു; കാരണം ഡൽഹി സ്ഫോടനത്തിന്റെ ഭാഗമായുള്ള സുരക്ഷാ വിഷയങ്ങൾ

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനം വീണ്ടും റദ്ദാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഡൽഹി ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്റെ ഭാഗമായുള്ള സുരക്ഷാ വിഷയങ്ങളാണ് കാരണമെന്നാണ് വിവരം.
മൂന്നാമത്തെ വട്ടമാണ് തുടർച്ചയായി ഇന്ത്യ സന്ദർശനം ഒഴിവാക്കുന്നത്. രാഷ്ട്രീയ പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് ബുദ്ധിമുട്ടുകളും ഉന്നയിച്ച് ഏപ്രിലിലും സെപ്‌റ്റംബറിലും നടത്താനിരുന്ന സന്ദർശനങ്ങളിൽ നിന്ന് നെതന്യാഹു പിൻമാറിയിരുന്നു. ഇത്തവണ ഡിസംബർ പകുതിയോടെ ഇന്ത്യ സന്ദർശിക്കാനാണ് ഇരുന്നത്.
‘ഇന്ത്യയും ഇസ്രയേലും തമ്മിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ അടുത്ത ബന്ധമുണ്ട്. മോദിയുടെ കീഴിലുള്ള ഇന്ത്യയിലെ സുരക്ഷയിൽ വിശ്വാസമുണ്ട്. നെതന്യാഹുവിന്റെ സന്ദർശനത്തിനായി പുതിയ തീയതി കണ്ടെത്തും’ – നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
എന്നാൽ സ്ഫോടനത്തെയും നെതന്യാഹുവിന്റെ സന്ദർശനത്തെയും ബന്ധിപ്പിക്കുന്നത് ശരിയല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.








0 comments