print edition സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോൾ ; മൂന്ന്‌ സ്ഥാനം, 
നാല്‌ ടീമുകൾ

Super League Kerala

സെമിയിൽ കടന്ന കാലിക്കറ്റ് 
താരങ്ങളുടെ ആഹ്ലാദം

avatar
Sports Desk

Published on Nov 26, 2025, 04:01 AM | 1 min read


കോഴിക്കോട്‌

അവശേഷിക്കുന്നത്‌ രണ്ട്‌ റ‍ൗണ്ട്‌ മത്സരങ്ങൾ. സെമി ഉറപ്പിച്ചത്‌ കാലിക്കറ്റ്‌ എഫ്‌സി മാത്രം. സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോൾ സൂപ്പർ ക്ലൈമാക്‌സിലേക്ക്‌. ആറ്‌ മത്സരങ്ങൾ ശേഷിക്കെ സെമി ചിത്രം തെളിഞ്ഞിട്ടില്ല. മൂന്ന്‌ സ്ഥാനത്തിനായി നാല്‌ ടീമുകളാണ്‌ രംഗത്ത്‌. എട്ട്‌ കളിയിൽ 17 പോയിന്റുള്ള നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ്‌ ഒന്നാമതോടെ മുന്നേറി. മൂന്ന്‌ പോയിന്റുള്ള ഫോഴ്‌സ കൊച്ചി പുറത്താവുകയും ചെയ്‌തു. തൃശൂർ മാജിക്‌ എഫ്‌സി‍, തിരുവനന്തപുരം കൊമ്പൻസ്‌, മലപ്പുറം എഫ്‌സി‍, കണ്ണ‍ൂർ വാരിയേഴ്‌സ്‌ ടീമുകളാണ്‌ സെമിക്കായി രംഗത്തുള്ളത്‌.


ലീഗിൽ ആകെ 24 കളിയാണ്‌ പ‍ൂർത്തിയായത്‌. ഓരോ ടീമും എട്ടെണ്ണം വീതം. ഇനി രണ്ട്‌ കളി വീതമാണ്‌ ബാക്കിയുള്ളത്‌. ഇതിൽ 14 പോയിന്റുമായി രണ്ടാമതുള്ള തൃശൂരിന്‌ നാളെ കൊച്ചിയെ തോൽപ്പിച്ചാൽ സെമി ഉറപ്പിക്കാം. തിരുവനന്തപുരത്തിന്‌ (11) ജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല. നാലും അഞ്ചും സ്ഥാനത്തുള്ള മലപ്പുറത്തിനും കണ്ണൂരിനും പത്ത്‌ പോയിന്റാണ്‌. രണ്ട്‌ കളി ജയിച്ചാൽമാത്രം പോര മറ്റ്‌ ഫലങ്ങളും ഇവർക്ക്‌ നിർണായകമാണ്‌. അതിനാൽ കാര്യങ്ങൾ വ്യക്തമാകാൻ അവസാനറ‍ൗണ്ട്‌വരെ കാത്തിരിക്കണം. ഡിസംബർ 14നാണ്‌ ഫൈനൽ.

മത്സരങ്ങൾ

തൃശൂർ–കൊച്ചി (നാളെ)

കണ്ണൂർ–കാലിക്കറ്റ്‌ (28)

തിരുവനന്തപുരം–മലപ്പുറം (30)

തൃശൂർ–കണ്ണൂർ (ഡിസംബർ 2)

തിരുവനന്തപുരം–കാലിക്കറ്റ്‌ (3)

മലപ്പുറം–കൊച്ചി (4).



deshabhimani section

Related News

View More
0 comments
Sort by

Home