print edition ഇന്ത്യക്ക് കബഡി ലോകകപ്പ്

ധാക്ക
കബഡിയിൽ ഇന്ത്യൻ ആധിപത്യം തുടരുന്നു. വനിതാ ലോകകപ്പിൽ തുടർച്ചയായി രണ്ടാം തവണയും ഇന്ത്യ ജേതാക്കളായി. ഫൈനലിൽ ചൈനീസ് തായ്‌പേയിയെ 35–28ന് കീഴടക്കി. സെമിയിൽ ശക്തരായ ഇറാനെ 33–21ന് തോൽപ്പിച്ചിരുന്നു. 11 ടീമുകൾ പങ്കെടുത്ത ലോകകപ്പിൽ ഒറ്റ കളിയും തോൽക്കാതെയാണ് നേട്ടം.
പുണെയിൽ 2012ൽ നടന്ന ആദ്യ ലോകകപ്പ് ജയിച്ചിരുന്നു. 13 വർഷത്തെ ഇടവേളക്കുശേഷമാണ് ധാക്കയിൽ ഇക്കുറി നടന്നത്. പുരുഷ ലോകകപ്പ് ഇന്ത്യ മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല. 2004, 2007, 2016 വർഷങ്ങളിൽ കിരീടം നേടി. മൂന്നുതവണയും ഇറാനെ കീഴടക്കി. അടുത്ത പതിപ്പ് ഇൗവർഷം നടക്കേണ്ടതായിരുന്നു.







0 comments