print edition കോമൺവെൽത്ത് ഗെയിംസ് വേദി പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി
2030 കോമൺവെൽത്ത് ഗെയിംസിന്റെ വേദി ഇന്ന് തീരുമാനിക്കും. ഗുജറാത്തിലെ അഹമ്മദാബാദ് വേദിയാകുമെന്നാണ് സൂചന. സ്‌കോട്ട്‌ലൻഡ് നഗരമായ ഗ്ലാസ്‌ഗോയിൽ ചേരുന്ന കോമൺവെൽത്ത് സ്‌പോർട്ട് ജനറൽ അസംബ്ലിയിൽ വൈകീട്ട് 6.30ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൈജീരിയയുടെ തലസ്ഥാനമായ അബുജയും അഹമ്മദാബാദിനൊപ്പം വേദിക്കായി രംഗത്തുണ്ട്.







0 comments