ഒരുദിവസം 137 സ്ത്രീകൾ 'വേണ്ടപ്പെട്ടവരാൽ' കൊല്ലപ്പെടുന്നു; ഓരോ പത്ത് മിനിറ്റിലും ഒരാൾ വീതമെന്ന് യുഎൻ റിപ്പോർട്ട്

ന്യൂയോർക്ക്: ഒരുദിവസം ശരാശരി 137 സ്ത്രീകൾ/പെൺകുട്ടികൾ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ (യുഎൻ) ഞെട്ടിക്കുന്ന റിപ്പോർട്ട്.
ഓരോ പത്തുമിനിറ്റിലും വേണ്ടപ്പെട്ടവരാൽ ഒരാൾ വീതം കൊല്ലപ്പെടുന്നു എന്നാണ് യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓഫ് ഡ്രഗ് ആൻഡ് ക്രൈം, യുഎൻ വുമൺ എന്നിവ സംയുക്തമായി കണ്ടെത്തിയ കണക്ക്.
കഴിഞ്ഞവർഷം ലോകത്ത് 83,000 സ്ത്രീകൾ ആസൂത്രിതമായ കൊലയ്ക്ക് ഇരയായപ്പോൾ ഏകദേശം അമ്പതിനായിരം പേർക്ക് ജീവൻ നഷ്ടപ്പെട്ടത് വേണ്ടപ്പെട്ടവരാലാണ് എന്നാണ് പഠനം തെളിയിക്കുന്നത്. ഇത്തരത്തിൽ കൊല്ലപ്പെടുന്ന സ്ത്രീകളുടെ നിരക്ക് ഏറ്റവും കൂടുതൽ ആഫ്രിക്കയിലാണെന്നാണ് വിവരം.







0 comments