print edition ഉദയകുമാർ പുരസ്‌കാരം ചിരാഗിന്

ചിരാഗ് യാദവ് / എ ആർ ഭൂമിക
തിരുവനന്തപുരം
ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്‌റ്റനായിരുന്ന കെ ഉദയകുമാറിന്റെ സ്മരണാർഥം തിരുവനന്തപുരം വോളി ക്ലബ് ഏർപ്പെടുത്തുന്ന ദേശീയ പുരസ്‌കാരത്തിന് ചിരാഗ് സുരേഷ് കുമാർ യാദവ് അർഹനായി. ഇന്ത്യൻ ടീം താരമാണ് ഹരിയാനക്കാരൻ. അന്പതിനായിരം രൂപയും ഫലകവും പ്രശസ്‌തിപത്രവും ഉൾപ്പെട്ടതാണ് പുരസ്‌കാരം.
മികച്ച ഭാവിതാരത്തിനുള്ള ഡാനിക്കുട്ടി ഡേവിഡ് സ്‌മാരക പുരസ്‌കാരം ഇന്ത്യൻ ജൂനിയർ ടീം താരം എ ആർ ഭൂമികയ്‌ക്കാണ്. പതിനായിരം രൂപയും ഫലകവും ഉൾപ്പെട്ടതാണ് പുരസ്‌കാരം.
ഇന്ത്യൻ ടീം മുൻ താരം ജിമ്മി ജോർജിന്റെ ഓർമദിനമായ നവംബർ 30ന് പുരസ്‌കാരങ്ങൾ സമ്മാനിക്കും. തിരുവനന്തപുരത്താണ് ചടങ്ങ്.









0 comments