മരിയ നേടിക്കൊടുത്തത് ശാലേം സ്കൂളിനുള്ള ആദ്യ സ്വര്‍ണം

തിരുവനന്തപുരം: കഴിഞ്ഞ മേളയിൽ കളത്തിൽ വീണ കണ്ണീർ മരിയ സ്വർണംകൊണ്ട് തുടച്ചു. ജൂനിയർ പെൺകുട്ടികളുടെ ഹാമർത്രോയിലാണ് എറണാകുളം വെസ്‌റ്റ് വെങ്ങോല ശാലേം എച്ച്എസിന്റെ താരം ഒന്നാമതെത്തിയത്.
സംസ്ഥാനതലത്തിൽ ശാലേം സ്‌കൂളിന്റെ ആദ്യസ്വർണമാണ്. ആദ്യയേറിൽ ചുവപ്പുകൊടി ഉയർന്നെങ്കിലും അടുത്തതിൽ 43.18 മീറ്റർ പറത്തിയാണ് മരിയ അലേഷ്യ ജസ്‌റ്റിൻ സ്വർണമുറപ്പിച്ചത്. കഴിഞ്ഞതവണ നാലാംസ്ഥാനത്തായിരുന്നു. ജിജോ ജെയിംസാണ് പരിശീലകൻ.
ആലപ്പുഴ കലവൂരിൽ ജസ്‌റ്റിന്റെയും ഷേർളിയുടെയും മകളാണ്. സഹോദരി സാന്ദ്ര. 100, 200 മീറ്റർ ഓട്ടത്തിലായിരുന്നു തുടക്കം. ഐപിഎസുകാരിയാകാനാണ് പത്താംക്ലാസുകാരിക്ക് ആഗ്രഹം. കുങ്‌ഫുവിൽ ഗ്രീൻ ബെൽറ്റ് നേടിയിട്ടുണ്ട്. മലപ്പുറം ആലത്തിയൂർ കെഎച്ച്‌എംഎച്ച്‌എസിലെ സി നഷ്‌വയ്‌ക്കാണ് വെള്ളി. തിരുന്നാവായ നാവാമുകുന്ദയിലെ എം ഫാത്തിമ തെസ്ലി വെങ്കലം നേടി.









0 comments