സ്വർണത്തിളക്കത്തിൽ ഹർഷിദയും സജനും; ദേശീയ ഗെയിംസിൽ കേരളത്തിന് അഞ്ചാം സ്വർണം

ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ട് സ്വർണം. 200 മീറ്റർ ബട്ടർഫ്‌ളൈയിലും നീന്തലിൽ 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലുമാണ് കേരളം സ്വർണം നേടിയത്. ബട്ടർഫ്‌ളൈയിൽ സജൻ പ്രകാശും ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമുമാണ് സ്വർണം നേടിയത്.
ഹർഷിദയുടെ രണ്ടാമത്തെ സ്വർണമാണ്. ആദ്യ സ്വർണം നീന്തലിൽ വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്കിലാണ് നേടിയത്. 200 മീറ്റർ ഫ്രീസ്‌റ്റൈൽ, 100 മീറ്റർ ബട്ടർഫ്‌ളൈ എന്നിവയിൽ വെങ്കലം നേടിയ സജൻ പ്രകാശിന്റെ മൂന്നാം നേട്ടമാണിത്.
അഞ്ചാം തവണയാണ് കേരളം സ്വർണം നേടുന്നത്. ഇതോടെ മെഡൽ ഒമ്പതായി. അഞ്ച് സ്വർണം, ഒരു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡൽ നേട്ടം.









0 comments