ഹാട്രിക് ഹർഷിത

പ്രദീപ് ഗോപാൽ
Published on Feb 05, 2025, 02:41 AM | 1 min read
ഹൽദ്വാനി
നീന്തൽക്കുളത്തിൽ കേരളത്തിന്റെ പൊൻമീനായി ഹർഷിത ജയറാം. ദേശീയ ഗെയിംസ് നീന്തലിൽ മൂന്ന് സ്വർണമാണ് ഹർഷിതയ്‌ക്ക്. ഈ നേട്ടംകുറിക്കുന്ന ആദ്യ മലയാളി വനിതാതാരമാണ്. നീന്തലിന്റെ അവസാനദിനം 100 മീറ്റർ ബ്രസ്‌റ്റ്സ്‌ട്രോക്കിലും പൊന്നണിഞ്ഞു. 50 മീറ്റർ, 200 മീറ്റർ എന്നിവയിലായിരുന്നു ആദ്യ രണ്ട് സ്വർണം.
വനിതകളുടെ വാട്ടർപോളോയിലും കേരളം സ്വർണം നേടി. ഫൈനലിൽ മഹാരാഷ്‌ട്രയെ 11–7ന് കീഴടക്കി. പുരുഷവിഭാഗത്തിൽ വെങ്കലം നേടി. ബാസ്‌കറ്റ്‌ബോൾ 3x3ൽ ഇരു വിഭാഗത്തിലും വെള്ളിയാണ്.
ഗെയിംസിന്റെ എട്ടാംദിനം രണ്ടുവീതം സ്വർണവും വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ അഞ്ച് മെഡലുകളാണ് കേരളം നേടിയത്. ആകെ എട്ട് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ ഏഴാമതാണ്. 28 സ്വർണം ഉൾപ്പെടെ 53 മെഡലുകളുമായി കർണാടകയാണ് മുന്നിൽ. പുരുഷ ഫുട്ബോൾ സെമിയിൽ ബുധനാഴ്ച അസമിനെ നേ രിടും.









0 comments