ഹർഷിതയുടെ"പൊൻകുളം"; ബ്രെസ്റ്റ് സ്‌ട്രോക്കിൽ മൂന്നാമതും സ്വർണം

ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ ഹർഷിത ജയറാമിന് മൂന്നാം സ്വർണം. നീന്തലിൽ വനിതാവിഭാഗത്തിൽ 100 മീറ്റർ ബ്രെസ്റ്റ്‌സ്ട്രോക്കിലാണ് കേരളത്തിന് വേണ്ടി ഹർഷിത സ്വർണം നേടിയത്. ഇതോടെ എട്ട് സ്വർണം കേരളം സ്വന്തമാക്കി. ആദ്യ സ്വർണം വനിതാവിഭാഗം 200 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്കിലും രണ്ടാമത്തെ സ്വർണം 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലുമാണ് ഹർഷിത നേടിയത്. ഇതോടെ 20 മെഡലുകളാണ് കേരളം നേടിയത്. ഏട്ട് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമായി ഏഴാം സ്ഥാനത്താണ് കേരളം.









0 comments