കാൾസനെ തളച്ച് ലോകം !

ബർലിൻ
ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസനെ സമനിലയിൽ തളച്ച് ‘ലോക ടീം’. 1.43 ലക്ഷം പേരാണ് ലോക ടീമിൽ അണിനിരന്നത്. ഈ ഓൺലൈൻ മത്സരം ‘കാൾസൻ – ദ വേൾഡ്’ എന്നറിയപ്പെട്ടു. 46 ദിവസം നീണ്ട മത്സരത്തിൽ 32 നീക്കത്തിലാണ് സമനില. ചെസ് വെബ്‌സൈറ്റായ ചെസ് ഡോട്ട് കോമിലാണ് മത്സരം അരങ്ങേറിയത്. ഏപ്രിൽ നാലിന് തുടങ്ങിയ മത്സരം മെയ് 19ന് അവസാനിച്ചു.
കാലാൾ ഒഴികെയുള്ള കരുക്കൾക്ക് കൃത്യമായി സ്ഥാനമില്ലാതെയുള്ള ഫ്രീസ്‌റ്റൈൽ മാതൃകയിലായിരുന്നു മത്സരം. ഇരുകൂട്ടർക്കും ഒരുനീക്കത്തിന് 24 മണിക്കൂർ സമയമുണ്ടായിരുന്നു. ലോക ടീമിന്റെ ഓരോ നീക്കവും വോട്ടിങ്ങിലൂടെയാണ് തീരുമാനിച്ചത്. മൂന്ന് തവണ ഒരേനീക്കം നടത്തി കാൾസൻ സമനില വഴങ്ങി. റഷ്യൻ ഗ്രാൻഡ് മാസ്‌റ്റർ ഗാരി കാസ്‌പറോവ് 1999ൽ 50,000 പേർക്കെതിരെ മത്സരിച്ച് ജയിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് കഴിഞ്ഞവർഷം 70,000 പേർക്കെതിരെ ജയം കണ്ടു.









0 comments