പ്രഗ്‌നാനന്ദയ്‌ക്കും അർജുനും ഹരികൃഷ്‌ണയ്‌ക്കും സമനില
print edition ചെസ് ലോകകപ്പ് ; പ്രണവ്, കാർത്തിക് പുറത്ത്

അർജുൻ എറിഗെയ്‌സി
പനജി
ചെസ് ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടി. വി പ്രണവും കാർത്തിക് വെങ്കട്ടരാമനും നാലാം റൗണ്ടിൽ പുറത്തായി. അർജുൻ എറിഗെയ്‌സി, ആർ പ്രഗ്‌നാനന്ദ, പി ഹരികൃഷ്‌ണ എന്നിവർ ഇന്ന് നാലാം റൗണ്ടിലെ ടൈബ്രേക്ക് മത്സരത്തിന് ഇറങ്ങും. മൂവരുടെയും രണ്ടാം ഗെയിമും സമനിലയിൽ അവസാനിച്ചിരുന്നു.
ഉസ്‌ബെക്കിസ്ഥാന്റെ നോദിർബെക് യാക്കുബോയേവുമായുള്ള ആദ്യ ഗെയിം സമനില പിടിച്ച പ്രണവ് രണ്ടാം ഗെയിമിൽ തോറ്റു. വിയറ്റ്‌നാമിന്റെ ലീ ലിയാമിനോട് തോറ്റാണ് കാർത്തികിന്റെ മടക്കം. ആദ്യ ഗെയിം സമനിലയായിരുന്നു. പ്രഗ്‌നാനന്ദ റഷ്യയുടെ ഡാനിൽ ഡുബോവുമായുള്ള രണ്ടാം ഗെയിമിലും സമനില വഴങ്ങി. അർജുൻ ഹംഗറിയുടെ പീറ്റർ ലെകോയുമാണ് പോയിന്റ് പങ്കുവച്ചത്. ഹരികൃഷ്‌ണ സ്വീഡന്റെ നിൽസ് ഗ്രാൻഡേലിയുസുമായും സമനില വഴങ്ങി.
മെക്‌സിക്കോയുടെ ഹൊസെ മാർടിനെസ് അൽസാന്ററ, അമേരിക്കയുടെ ലെവൺ അരോണിയൻ എന്നിവർ അഞ്ചാം റൗണ്ടിലേക്ക് മുന്നേറി.









0 comments