print edition ചെസ് ലോകകപ്പിൽ സമനിലക്കളി

ഇന്ത്യയുടെ കാർത്തിക് വെങ്കട്ടരാമൻ (ഇടത്ത്) വിയറ്റ്‌നാമിന്റെ ലീ ലിയാമുമായി ഏറ്റുമുട്ടുന്നു
പനജി
ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടിന്റെ ആദ്യ ഗെയിമിൽ ഇന്ത്യയുടെ അഞ്ച് താരങ്ങൾക്കും സമനില. ആർ പ്രഗ്‌നാനന്ദ തോൽവിയുടെ വക്കിൽനിന്ന് കരകയറി റഷ്യയുടെ ഡാനിൽ ഡുബോവിനെ തളച്ചു. അർജുൻ എറിഗെയ്‌സി ഹംഗറിയുടെ പീറ്റർ ലെകോയുമായാണ് പോയിന്റ് പങ്കുവച്ചത്. വി പ്രണവ് ഉസ്‌ബെക്കിസ്ഥാന്റെ നോദിർബെക് യാക്കുബോയേവുമായും സമനില വഴങ്ങി. പെന്റാല ഹരികൃഷ്‌ണയെ സ്വീഡന്റെ നിൽസ് ഗ്രാൻഡേലിയുസ് സമനിലയിൽ പിടിച്ചു. കാർത്തിക് വെങ്കട്ടരാമൻ വിയറ്റ്‌നാമിന്റെ ലീ ലിയാമുമായി സമനിലയിൽ പിരിഞ്ഞു.
മെക്‌സിക്കോയുടെ ഹൊസെ മാർടിനെസ് അൽസാന്ററ, അമേരിക്കയുടെ ലെവൺ അരോണിയൻ എന്നിവർ ആദ്യ ഗെയിം ജയിച്ചു. രണ്ടാം ഗെയിം ഇന്ന് നടക്കും.









0 comments