print edition ചെസ് ലോകകപ്പ് ; ഹരികൃഷ്‌ണക്ക്‌ ജയം, ഗുകേഷ്‌ 
കുരുങ്ങി

chess
വെബ് ഡെസ്ക്

Published on Nov 08, 2025, 02:47 AM | 1 min read


പനജി

ചെസ്‌ ലോകകപ്പ്‌ മൂന്നാം റ‍ൗണ്ടിൽ ഇന്ത്യൻ താരങ്ങളായ പി ഹരികൃഷ്‌ണക്കും അർജുൻ എറിഗെയ്‌സിക്കും ജയം. ഹരികൃഷ്‌ണ ബൽജിയം താരം ഡാനിയൽ ഡർദയെ ആദ്യ കളിയിൽ കീഴടക്കി. അർജുൻ ഉസ്‌ബെകിസ്ഥാന്റെ ഷംസിദ്ദീൻ വോകിദേവിനെ തോൽപ്പിച്ചു. ഇന്ന്‌ നടക്കുന്ന രണ്ടാം മത്സരത്തിൽ സമനില നേടിയാൽ രണ്ട്‌ ഇന്ത്യൻ താരങ്ങൾക്കും മുന്നേറാം.


ലോക ചാമ്പ്യൻ ഡി ഗുകേഷ്‌ ജർമനിയുടെ ഫ്രെഡറിക്‌ എസ്‌വനെയോട്‌ സമനിലയിൽ കുടുങ്ങി. വിദിത്ത്‌ ഗുജറാത്തിക്കും സമനിലയാണ്‌. അമേരിക്കയുടെ സാം ഷാംഗിലൻഡാണ്‌ സമനില പിടിച്ചത്‌. ഇന്ത്യയുടെ ആർ പ്രഗ്‌നാനന്ദയും അർമീനിയയുടെ റോബർട്ട്‌ ഹോവ്‌ഹന്നിസിയാനും അര പോയിന്റ്‌വീതം പങ്കുവെച്ച്‌ സമനിലയിൽ പിരിഞ്ഞു.

മലയാളി താരം എസ്‌ എൽ നാരായണൻ ചൈനയുടെ യു യാങ് യിയെ തളച്ചു.

ലോകകപ്പിൽ പങ്കെടുത്ത 206 കളിക്കാരിൽ മൂന്നാം റ‍ൗണ്ടിലെത്തിയപ്പോൾ 64 ആയി ചുരുങ്ങി. 24 ഇന്ത്യൻ താരങ്ങളിൽ പത്ത്‌ പേരാണ്‌ ബാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home