print edition ചെസ് ലോകകപ്പ് ; അഞ്ചിൽ പ്രതീക്ഷ


Sports Desk
Published on Nov 11, 2025, 12:00 AM | 1 min read
പനജി
ചെസ് ലോകകപ്പിൽ അവശേഷിക്കുന്നത് അഞ്ച് ഇന്ത്യൻ താരങ്ങൾ. ഇന്ന് നാലാം റൗണ്ട് ആരംഭിക്കുന്പോൾ കരുനീക്കാനുള്ളത് അർജുൻ എറിഗെയ്‌സി, ആർ പ്രഗ്‌നാനന്ദ, പി ഹരികൃഷ്‌ണ, വി പ്രണവ്, കാർതിക് വെങ്കിട്ടരാമൻ എന്നിവരാണ്. 206 കളിക്കാർ പങ്കെടുത്ത ലോകകപ്പിൽ 32 കളിക്കാരാണ് ബാക്കി. 24 ഇന്ത്യക്കാരിൽ 19 പേർ പുറത്തായി. ലോക ചാമ്പ്യൻ ഡി ഗുകേഷിന്റെ തോൽവിയാണ് അപ്രതീക്ഷിതം.
നാലാം റൗണ്ടിൽ അർജുൻ ഹംഗറിയുടെ പീറ്റർ ലെകോയെ നേരിടും. പ്രഗ്‌നാനന്ദക്ക് റഷ്യൻ താരം ഡാനിൽ ദുബോവാണ് എതിരാളി. ഹരികൃഷ്‌ണ സ്വീഡന്റെ നിൽസ് ഗ്രാൻഡിലസിനെയും വി പ്രണവ് ഉസ്‌ബെകിസ്ഥാന്റെ നോദിർബെക് യാകൂബോവിനെയും നേരിടും. കാർതിക് വിയറ്റ്‌നാമിന്റെ ലിയം ലീയുമായി ഏറ്റുമുട്ടും.









0 comments