എഫ്‌ഐഎ പ്രസിഡന്റ് സ്ഥാനത്തേക്ക് കാർലോസ് സെയ്‌ൻസ് സീനിയർ മത്സരിക്കില്ല

PHOTO: Facebook

Sports Desk
Published on Jun 26, 2025, 01:52 PM | 1 min read
പാരിസ്: രണ്ട് തവണ ലോക റാലി ചാമ്പ്യനായ കാർലോസ് സെയ്‌ൻസ് സീനിയർ ഇന്റർനാഷണൽ മോട്ടോറിങ് ഫെഡറേഷൻ (എഫ്‌ഐഎ) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ല.
കഴിഞ്ഞ മാസമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം സെയ്‌ൻസ് സീനിയർ അറിയിച്ചത്. ഫോർമുല വൺ ഡ്രൈവറായ കാർലോസ് സെയ്‌ൻസ് ജൂനിയറിന്റെ പിതാവാണ് കാർലോസ് സെയ്‌ൻസ് സീനിയർ.
സോഷ്യൽ മീഡിയയിലൂടെയാണ് സെയ്‌ൻസ് സീനിയർ ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന കാര്യം അറിയിച്ചത്. ഈ കാലയളവിൽ ഫെഡറേഷനെ കുറിച്ച് താൻ പഠിച്ചെന്നും തുടർന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ താൻ എത്തിയതെന്നും സെയ്‌ൻസ് പറഞ്ഞു.
0 comments