print edition ബിനോ ജോർജിന് ഡോക്ടറേറ്റ്

കോഴിക്കോട്
പരിശീലകൻ ബിനോ ജോർജിന് തമിഴ്നാട് ഫിസിക്കൽ എഡ്യുക്കേഷൻ സ്‌പോർട്‌സ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ്. വ്യത്യസ്ത പരിശീലനങ്ങളിലൂടെ എങ്ങനെ പ്രകടനം മെച്ചപ്പെടുത്താമെന്ന പഠനത്തിനാണ് നാൽപ്പത്തെട്ടുകാരന് ഡോക്ടറേറ്റ് ലഭിച്ചത്.
തൃശൂർ സ്വദേശിയായ ബിനോ 2022ലെ സന്തോഷ് ട്രോഫിയിൽ കേരളത്തെ ജേതാക്കളാക്കിയിട്ടുണ്ട്. ഇൗസ്റ്റ് ബംഗാളിന്റെ സഹപരിശീലകനാണ് നിലവിൽ. രണ്ടുവട്ടം കൊൽക്കത്തൻ ഫുട്‌ബോൾ ലീഗ് ജേതാക്കളാക്കി. സൂപ്പർ കപ്പും നേടി.









0 comments