ഏഷ്യാ കപ്പിൽ സലിമ ക്യാപ്‌റ്റൻ


Sports Desk
Published on Aug 22, 2025, 12:00 AM | 1 min read
ന്യൂഡൽഹി
ഏഷ്യാ കപ്പ് ഹോക്കിക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ സലിമ ടിറ്റെ നയിക്കും. 20 അംഗ ടീമാണ്. ചൈനയിലെ ഹാങ്‌ഷുവിൽ സെപ്‌തംബർ അഞ്ചുമുതൽ 14വരെയാണ് ഏഷ്യാ കപ്പ്. ജേതാക്കൾക്ക് അടുത്ത വർഷത്തെ ഹോക്കി ലോകകപ്പിന് നേരിട്ട് യോഗ്യത കിട്ടും. പൂൾ ബിയിൽ ജപ്പാൻ, തായ്‌ലൻഡ്, സിംഗപ്പുർ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. അഞ്ചിന് തായ്‌ലൻഡുമായാണ് ആദ്യകളി.









0 comments