എന്റെ സ്കൂള്‍ എന്റെ അഭിമാനം
കൈറ്റ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

റീല്‍സ് മത്സരത്തില്‍ വിജയികളായ ജില്ലയിലെ സ്കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷും കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്തും ഓൺലൈനായി അവാര്‍ഡ് വിതരണം ചെയ്യുന്നു
തൃശൂർ
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്കായി നടത്തിയ "എന്റെ സ്കൂള്‍ എന്റെ അഭിമാനം' റീൽസ് നിർമാണ മത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഓൺലൈൻ ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്‍ എസ് കെ ഉമേഷും കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്തും ചേര്‍ന്നാണ് ജില്ലയിലെ പുരസ്കാര ജേതാക്കളായ സ്കൂളുകള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചത്. സംസ്ഥാനതലത്തില്‍ വിജയികളായ 101 സ്കൂളുകളില്‍ ജില്ലയില്‍ നിന്ന് എസ്ഡിവിഎച്ച്എസ് പേരാമംഗലം, പിഎസ്എച്ച്എസ്എസ് തിരുമുടിക്കുന്ന് എന്നീ സ്കൂളുകള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ജില്ലാ കോ-–ഓര്‍ഡിനേറ്റര്‍ വി സുഭാഷ് പങ്കെടുത്തു.









0 comments