ഏഷ്യാ കപ്പ് ഹോക്കി ; ഇന്ത്യക്ക് തകർപ്പൻ ജയം


Sports Desk
Published on Sep 05, 2025, 03:42 AM | 1 min read
രാജ്‌ഗിർ (ബിഹാർ)
ഏഷ്യാ കപ്പ് ഹോക്കി സൂപ്പർ ഫോറിൽ തകർപ്പൻ ജയത്തോടെ ഇന്ത്യ ഒന്നാമതെത്തി. മലേഷ്യയെ 4–1ന് കീഴടക്കി. ഷഫീഖ് ഹസനിലൂടെ മലേഷ്യയാണ് ലീഡ് നേടിയത്. മൂന്ന് മിനിറ്റിൽ രണ്ട് ഗോളടിച്ച് ഇന്ത്യ തിരിച്ചുവന്നു. മൻപ്രീത് സിങ്, സുഖ്‌ജീത് സിങ്, ഷിലാനന്ദ് ലക്ര, വിവേക് സാഗർ പ്രസാദ് എന്നിവർ ഗോളടിച്ചു.
രണ്ട് കളിയിൽ നാല് പോയിന്റായി. ചൈനക്കും മലേഷ്യക്കും മൂന്ന് പോയിന്റുണ്ട്. ഇന്ത്യയെ സമനിലയിൽ തളച്ച ദക്ഷിണകൊറിയക്ക് ഒരു പോയിന്റ്. നാളെ അവസാന മത്സരത്തിൽ ചൈനയെ നേരിടും. ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിലെത്തും.









0 comments