ഏഷ്യാകപ്പ് ഹോക്കി ; 15 ഗോൾ ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ


Sports Desk
Published on Sep 02, 2025, 12:16 AM | 1 min read
രാജ്‌ഗിർ(ബീഹാർ)
ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യ തുടർച്ചയായ മൂന്നാം ജയത്തോടെ സൂപ്പർ ഫോറിലേക്ക് മുന്നേറി. കസാഖ്‌സ്ഥാനെ 15 ഗോളിന് തകർത്തു. ഗ്രൂപ്പ് ജേതാക്കളായാണ് മുന്നേറ്റം. ചൈന, മലേഷ്യ, ദക്ഷിണകൊറിയ ടീമുകളും സൂപ്പർ ഫോറിലുണ്ട്. ഇവർ പരസ്‌പരം ഏറ്റുമുട്ടി ആദ്യ രണ്ട്‌സ്ഥാനക്കാർ ഫൈനൽ കളിക്കും.
കസാഖിനെതിരെ അഭിഷേക് നാല് ഗോളടിച്ചു. സുഖ്‌ജീത് സിങ്ങും ജുഗ്‌രാജ് സിങ്ങും മൂന്നെണം വീതം നേടി. ചൈനശ്യ 4–3നും ജപ്പാനെ 3–2നും തോൽപ്പിച്ചിരുന്നു.









0 comments