ഏഷ്യാ കപ്പ് ; ഇന്ത്യക്ക് സമനില


Sports Desk
Published on Sep 04, 2025, 03:50 AM | 1 min read
രാജ്‌ഗിർ (ബിഹാർ)
ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആദ്യ കളിയിൽ ഇന്ത്യക്ക് നിരാശ. നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണ കൊറിയയോട് സമനില വഴങ്ങി (2–2). അവസരങ്ങൾ കളഞ്ഞുകുളിച്ച ഇന്ത്യയെ അവസാന ഘട്ടത്തിൽ മൻദീപ് സിങ്ങിന്റെ ഗോളാണ് രക്ഷിച്ചത്.
കനത്ത മഴ കാരണം രാജ്‌ഗിറിൽ മത്സരം ഏറെ വൈകിയാണ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഇന്ത്യക്ക് ലീഡ് കിട്ടി. ഹാർദിക് സിങ്ങാണ് ലക്ഷ്യം കണ്ടത്. പിന്നാലെ രണ്ട് മിനിറ്റിനിടയിൽ കൊറിയ രണ്ട് ഗോളടിച്ച് ഞെട്ടിക്കുകയായിരുന്നു. ഇന്ന് രാത്രി 7.30ന് മലേഷ്യയുമായാണ് ഇന്ത്യയുടെ രണ്ടാം മത്സരം.







0 comments