പഞ്ചലോഹ വിഗ്രഹം സമർപ്പിച്ചു

മനക്കൊടി അയ്യപ്പസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കാനുള്ള പഞ്ചലോഹ വിഗ്രഹവുമായുള്ള ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തിയപ്പോള്‍
അരിമ്പൂർ
മനക്കൊടി അയ്യപ്പസ്വാമി ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹം സമർപ്പണം നടത്തി. തന്ത്രി പഴങ്ങാപ്പറമ്പ് കൃഷ്ണൻ നമ്പൂതിരി വിഗ്രഹം ഏറ്റുവാങ്ങി. വെളുത്തൂർ സ്വദേശിനി കറുത്തേത്തിൽ രുഗ്മിണി നാരായണൻ കുട്ടിയാണ് പഞ്ചലോഹ വിഗ്രഹം വഴിപാടായി സമർപ്പിച്ചത്. ശനിയാഴ്ച വിശേഷാൽ പൂജകൾക്ക് ശേഷം വിഗ്രഹം ശ്രീകോവിലിൽ സമർപ്പിച്ചു. മനക്കൊടി- നമ്പോർക്കാവ് ദേവസ്വങ്ങളുടെ പ്രസിഡന്റ് രാമചന്ദ്രൻ കറുത്തേത്തിൽ, ഭരണസമിതി പ്രസിഡന്റ് ചന്ദ്രൻ നായർ അമ്പക്കാട്ട്, സെക്രട്ടറി രവി കറുത്തേത്തിൽ എന്നിവർ നേതൃത്വം നൽകി.









0 comments