കാറപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

പോൾ
വടക്കാഞ്ചേരി
കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിരുന്നയാൾ മരിച്ചു. വടക്കാഞ്ചേരി പത്താംകല്ല് മംഗലം റോഡ് കാവുങ്ങൽ പോൾ (73) ആണ് മരിച്ചത്. പോൾ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ കാർ ഇടിച്ചായിരുന്നു അപകടം. സിപിഐ എം പത്താംകല്ല് ബ്രാഞ്ച് അംഗമാണ്. സംസ്കാരം നടത്തി. ഭാര്യ: എൽസി. മക്കൾ: ലാൽ, അബി, അജി. മരുമക്കൾ: ലിസൊയ്, നീനു, ജോസ്. എംഎൽഎമാരായ എ സി മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിളളി എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.









0 comments