എം രാജൻ സിപിഐ എം മൂന്നാര്‍ ഏരിയ സെക്രട്ടറി

മൂന്നാർ
സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറിയായി എം രാജനെ തെരഞ്ഞെടുത്തു. നിലവില്‍ സെക്രട്ടറിയായിരുന്ന ആർ ഈശ്വരൻ ജില്ലാ പഞ്ചായത്ത് ദേവികുളം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് എം രാജനെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പങ്കെടുത്ത ഏരിയ കമ്മിറ്റിയിലാണ് തീരുമാനം. ഡിഇഇ യൂണിയൻ ജോയിന്റ് സെക്രട്ടറി, ഹെഡ്‍ലോഡ് ആൻഡ് ടിന്പർ വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. സിപിഐ എം മൂന്നാർ നോർത്ത് ലോക്കൽ സെക്രട്ടറി, മൂന്നാർ പഞ്ചായത്തംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: മാരിത്തായ്(മാലതി). മക്കൾ: പ്രനീറ്റ രാജൻ, പ്രതീഷ് രാജൻ.









0 comments