സിപിഐ എം അംഗം യുഡിഎഫില്‍ ചേര്‍ന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം

കട്ടപ്പന
അയ്യപ്പന്‍കോവില്‍ ചപ്പാത്തില്‍ സിപിഐ എം അംഗം യുഡിഎഫില്‍ ചേര്‍ന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് സിപിഐ എം വണ്ടന്‍മേട് ഏരിയ കമ്മിറ്റി. യുഡിഎഫ് സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്ത ജാന്‍സി ചെറിയാന്‍ സിപിഐ എമ്മിനും നേതാക്കള്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥനരഹിതമാണ്. ഇവര്‍ ജനറല്‍ സീറ്റില്‍ ഉള്‍പ്പെടെ മൂന്നുതവണ സിപിഐ എം സ്ഥാനാര്‍ഥിയായി മത്സരിക്കുകയും രണ്ടുതവണ ജയിക്കുകയും ചെയ്തിരുന്നു. ശേഷം പാര്‍ടി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാത്തതിനാലും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാത്തതിനാലും വര്‍ഷങ്ങള്‍ക്കുമുമ്പേ ഇവരെ ലോക്കല്‍ കമ്മിറ്റിയില്‍നിന്നടക്കം ഒഴിവാക്കുകയും തരംതാഴ്ത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ അധികാരക്കൊതി മൂത്ത് സ്ഥാനാര്‍ഥിയാകാന്‍ മാത്രം യുഡിഎഫിലെത്തിയിരിക്കുകയാണ്. ചപ്പാത്തില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്ത യുഡിഎഫ് ഇവരെ മത്സരാര്‍ഥിയാക്കുകയായിരുന്നു. ഇത്തരം അധികാരമോഹികളെ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും ഇവരുടെ വസ്തുതാവിരുദ്ധ പ്രചാരണം തള്ളിക്കളയണമെന്നും ഏരിയ സെക്രട്ടറി ടി എസ് ബിസി അറിയിച്ചു.









0 comments