ഫോർമുല വൺ ; വെസ്‌തപ്പൻ ചാമ്പ്യൻ

മെക്‌സിക്കോസിറ്റി
ഫോർമുല വൺ കാറോട്ടത്തിൽ മാക്‌സ് വെസ്‌തപ്പൻ ജൈത്രയാത്ര തുടരുന്നു. മെക്‌സിക്കോ ഗ്രാൻപ്രിയും ജയിച്ചു. ഇതോടെ ഈ സീസണിൽ 19 ഗ്രാൻപ്രികളിൽ പതിനാറിലും ചാമ്പ്യനായി. റെഡ്‌ബുൾ ഡ്രൈവറായ ഇരുപത്താറുകാരൻ ഈ സീസണിൽ നേരത്തേ ഓവറോൾ കിരീടം നേടിയിരുന്നു. മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൽട്ടനാണ് രണ്ടാംസ്ഥാനം. ഈ സീസണിൽ 22 ഗ്രാൻപ്രികളാണുള്ളത്. ഇനി മൂന്നെണ്ണം ബാക്കിയുണ്ട്.









0 comments