ദേശീയ ഗെയിംസ്: ബാസ്‌ക്കറ്റ്‌ ബോളിൽ കേരളത്തിന്‌ വെള്ളി

basketball
വെബ് ഡെസ്ക്

Published on Feb 04, 2025, 10:58 AM | 1 min read

ഡെറാഡൂൺ: ദേശീയ ഗെയിംസിൽ ബാസ്‌ക്കറ്റ്‌ ബോളിൽ പുരുഷ-വനിതാവിഭാഗത്തിൽ കേരളത്തിന്‌ വെള്ളി. 3x3 വനിതാ ബാസ്‌ക്കറ്റ്‌ ബോൾ ഫൈനലിൽ തെലങ്കാനയാണ്‌ കേരളത്തെ പരാജയപ്പെടുത്തിയത്‌. പുരുഷവിഭാഗം ഫൈനലിൽ മധ്യപ്രദേശായിരുന്നു എതിരാളി. മുഴുവൻ സമയവും 20-20 സ്‌കോറോടു കൂടി സമ നിലയിലായെങ്കിലും സഡൺ ഡത്തിൽ മധ്യപ്രദേശ്‌ ജയിക്കുകയായിരുന്നു. ഇതോടെ കേരളത്തിന്റെ മ‍െഡൽ നേട്ടം 1‌7 ആയി. ആറു സ്വർണവും ഏഴ്‌ വെള്ളിയും നാലു വെങ്കലവുമായി 11-ാം സ്ഥാനത്താണ്‌ കേരളം. നീന്തലിൽ 100 മീറ്റർ ബ്രെസ്റ്റ്‌സ്ട്രോക്കിൽ കേരളത്തിന്റെ ഹർഷിത ജയറാം ഫൈനലിലേക്ക് യോഗ്യത നേടി.




deshabhimani section

Related News

View More
0 comments
Sort by

Home