‘ഒരു പടി കൂടി’; ചാബി അലോൻസോ റയൽ മാഡ്രിഡിലേക്ക്‌

xabi alonso.png

PHOTO: Instagram/bayer04fussball

avatar
Sports Desk

Published on Apr 29, 2025, 02:19 PM | 1 min read

മാഡ്രിഡ്‌: ബയേർ ലെവർകൂസൻ പരിശീലകൻ ചാബി അലോൻസോ റയൽ മാഡ്രിഡിലേക്കെന്ന്‌ റിപ്പോർട്ടുകൾ. ഈ സീസണോടെ ക്ലബ്ബ്‌ വിടുന്ന കാർലോ ആഞ്ചലോട്ടിക്ക്‌ പകരക്കാരനായാണ്‌ ചാബിയെ മാഡ്രിഡ്‌ ടീമിലെത്തിക്കുന്നത്‌. നിലവിൽ ജർമൻ ലീഗായ ബുണ്ടസ്‌ ലീഗയിലെ ബയേർ ലെവർകൂസന്റെ പരിശീലകനാണ്‌ ചാബി.


ചാബി അലോൻസോ, യുർഗൻ ക്ലോപ്‌ എന്നിവരിൽ ആരെങ്കിലുമൊരാളെ ക്ലബ്ബിന്റെ അടുത്ത പരിശീലകനായി എത്തിക്കാൻ റയൽ മാഡ്രിഡ്‌ പദ്ധതിയിടുന്നു എന്നാണ്‌ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്‌. ടീമിന്റെ മുൻ താരം കൂടിയായ ചാബിക്കാണ്‌ ക്ലബ്ബ്‌ പ്രഥമ പരിഗഗണന നൽകുന്നത്‌. റയൽ മാഡ്രിഡിനാവശ്യമായ രീതിയിലുള്ള കളിരീതിയാണ്‌ ബയേർ ലെവർകൂസൻ പരിശീലകന്റേതെന്നതും ചാബിയുടെ സാധ്യത വർധിപ്പിക്കുന്നു.


പ്രമുഖ ഫുട്‌ബോൾ ജേർണലിസ്റ്റായ മതെയൊ മൊറോട്ടോ പറയുന്നത്‌ ചാബി അലൻേസോയെ ടീമിലെത്തിക്കുന്ന കാര്യത്തിൽ റയൽ മാഡ്രിഡ്‌ അവസാന പടിയിൽ ആണെന്നാണ്‌. ‘ഒരു പടി കൂടി’ കടന്നാൽ റയൽ മാഡ്രിഡുമായുമായുള്ള കരാർ ചാബി ഒപ്പുവയ്‌ക്കുമെന്നാണ്‌ ഇറ്റാലിയൻ ജേർണലിസ്റ്റിന്റെ വാക്കുകൾ.


റയൽ മാഡ്രിഡിലേക്ക്‌ പോകാൻ ചാബി അലോൻസോ തയ്യാറെടുത്തതായും ഈ തീരുമാനം തന്റെ നിലവിലെ ക്ലബ്ബായ ലെവർകൂസനെ പരിശീലകൻ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്‌. കഴിഞ്ഞ സീസണിൽ ബുണ്ടസ്‌ലീഗയുടെ ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്ക്‌ ബയേർ ലെവർകൂസനെ നയിച്ചത്‌ ചാബിയാണ്‌. നിലവിൽ ബുണ്ടസ് ലീഗിയിൽ രണ്ടാമതാണ് ലെവർകൂസൻ.



deshabhimani section

Related News

View More
0 comments
Sort by

Home