വിജയാഹ്ലാദം അതിരുവിട്ടു; റയൽ താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുവേഫ

മാഡ്രിഡ്: വിജയാഹ്ലാദം അതിരുവിട്ടതോടെ എംബാപ്പെ അടക്കമുള്ള റയൽ മാഡ്രിഡ് താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുവേഫ. കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, അന്റോണിയോ റൂഡിഗർ, ഡാനി സെബല്ലോസ് എന്നിവർക്കെതിരാണ് അന്വേഷണം. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ അത്‌ലറ്റികോ മാഡ്രിഡിനെ ഷൂട്ടൗട്ടിൽ കീഴടക്കി പിന്നാലെയുള്ള ആഘോഷമാണ് റയൽ താരങ്ങൾക്ക് തിരിച്ചടിയായത്.
അത്‌ലറ്റികോയെ ഷൂട്ടൗട്ടിൽ 4-2ന് കീഴടക്കിയാണ് റയൽ മാഡ്രിഡ് ക്വാർട്ടറിലേക്ക് മുന്നേറിയത്. അതേസമയം കളിയിൽ ജൂലിയൻ അൽവാരസിന്റെ ‘ഇരട്ടസ്‌പർശം’ വലിയ വിവാദമായിരുന്നു. അൽവാരസിന്റെ കിക്ക് റയൽ വലയിൽ കയറിയെങ്കിലും വീഡിയോ പരിശോധനയിൽ പിൻവലിക്കുകയായിരുന്നു. അടിതൊടുക്കുമ്പോൾ പന്തിൽ രണ്ടുതവണ കാൽ സ്‌പർശിച്ചതിനെ തുടർന്നായിരുന്നു ഗോൾ നിഷേധിച്ചത്.
മാഡ്രിഡ്‌പോരിന്റെ എല്ലാ ആവേശവും നിറഞ്ഞതായിരുന്നു റയൽ– അത്‌ലറ്റികോ കളി. ആദ്യപാദ പ്രീ ക്വാർട്ടറിൽ റയൽ സ്വന്തം തട്ടകത്തിൽ 2– 1ന്റെ ജയം നേടിയിരുന്നു. കളിയുടെ 27-ാം സെക്കൻഡിൽ ഗോളടിച്ചാണ് അത്‌ലറ്റികോ രണ്ടാംപാദത്തിൽ റയലിനെ വരവേറ്റത്. ഇതോടെ ഇരുപാദത്തിലുമായി സ്‌കോർ 2–2. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.









0 comments