മലപ്പുറവുമായുള്ള 
മത്സരം തൃശൂർ
കോർപറേഷൻ 
സ്‌റ്റേഡിയത്തിൽ

print edition സൂപ്പർ ലീഗ് കേരള ഫുട്ബോൾ ; തട്ടകത്തിൽ 
മാജികിന്‌ തൃശൂർ

Thrissur Magic Fc Super League Kerala

തൃശൂർ മാജിക് എഫ്സി ടീം പരിശീലനത്തിൽ

avatar
കെ എ നിധിൻ നാഥ്‌

Published on Nov 14, 2025, 04:09 AM | 1 min read


തൃശൂർ

പൂരനഗരിയിൽ ഫുട്‌ബോൾ ആരവം തീർക്കാൻ തൃശൂർ മാജിക്ക്‌ എഫ്‌സി. ഇന്ന്‌ രാത്രി 7.30ന്‌ ആദ്യ ഹോം മത്സരത്തിൽ മലപ്പുറം എഫ്‌സിയാണ്‌ എതിരാളി. തൃശൂർ കോർപറേഷൻ സ്‌റ്റേഡിയമാണ്‌ വേദി. നിലവിൽ 10 പോയിന്റുമായി രണ്ടാമതുള്ള തൃശൂർ സ്വന്തം കാണികൾക്ക്‌ മുന്നിൽ ജയത്തോടെ ഒന്നാമതെത്താൻ ആഗ്രഹിക്കുന്നു.


ഐ എം വിജയനടക്കം നിരവധി ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്ത കോർപറേഷൻ സ്‌റ്റേഡിയം ഇതോടെ നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം വീണ്ടും മത്സരങ്ങൾക്ക്‌ വേദിയാകുന്നു. മാജിക്‌ എഫ്‌സിയുടെ ഹോം ഗ്ര‍ൗണ്ടായി കോർപറേഷൻ സ്‌റ്റേഡിയത്തെ തീരുമാനിച്ചതാണ്‌ വഴിത്തിരിവായത്‌.


കോർപറേഷൻ സ്‌റ്റേഡിയം ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾ സൂപ്പർ ലീഗ്‌ കേരള സ‍ൗജന്യമായി നിർവഹിച്ചു. നിലവിലെ ടർഫ്‌ പൂർണമായും പുനർനിർമിച്ചു. ഗോൾ പോസ്റ്റുകൾ രാജ്യാന്തര മത്സരങ്ങൾക്ക്‌ ഉപയോഗിക്കുന്നവയാക്കുകയും ഉയർന്ന ശേഷിയുള്ള എൽഇഡി ഫ്ലഡ്‌ലിറ്റ്‌ സ്ഥാപിക്കുകയും ചെയ്‌തു. മറ്റ്‌ അടിസ്ഥാന സ‍ൗകര്യങ്ങളും ഒരുക്കി. സ്‌റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ അഞ്ച്‌ വർഷത്തേക്ക്‌ സൂപ്പർ ലീഗ്‌ കേരള നിർവഹിക്കും. സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം കോർപറേഷനാണ്‌. അത്‌ലറ്റിക്‌സ്‌ ട്രാക്ക്‌ അതുപോലെ നിലനിർത്തിയാണ്‌ നിർമാണം.


ആദ്യ സീസണിലുണ്ടായിരുന്ന മെയില്‍സണ്‍ ആല്‍വസ്‌, ഇഞ്ചാമുൾ ഹഖ്‌ എന്നിവരെ മാത്രം നിലനിർത്തി അടിമുടി പുതുക്കിയാണ്‌ ടീം എത്തിയത്‌. അനുഭവ സന്പത്തിനൊപ്പം യുവരക്തത്തിന്റെ കരുത്തിലാണ്‌ മുന്നേറ്റം. വിദേശ താരങ്ങളും ദേശീയ തലത്തിൽ കളിച്ചവരുമടക്കം അനുഭവ സന്പന്നർക്കൊപ്പം യുവതാരങ്ങളെയും കൂട്ടി ഇണക്കിയാണ്‌ റഷ്യൻ പരിശീലകൻ ആൻഡ്രി ചെർണിഷോവ്‌ ടീം ഒരുക്കിയത്‌. പ്രതിരോധക്കോട്ട കെട്ടുന്ന ബ്രസീലിയൻ താരം മെയില്‍സണ്‍ ആല്‍വസാണ്‌ ടീമിലെ പ്രധാനി. ഐ ലീഗിൽ ഗോകുലത്തിനെ ചാന്പ്യൻമാരാക്കിയതിൽ പ്രധാന പങ്കുവഹിച്ച മാർകസ്‌ ജോസഫാണ്‌ മുന്നേറ്റം നയിക്കുന്നത്‌. ഒപ്പം സെർബിയൻ താരം ഇവാൻ മാർക്കോവിക്കുമുണ്ട്‌. ഗോവയിൽ നിന്നുള്ള ഇന്ത്യൻ താരം ലെനി റോഡ്രിഗ്‌സാണ്‌ മധ്യനിരയിൽ കളിമെനയുന്നത്‌. ജോപോൾ അഞ്ചേരിയും ദുലീപ്‌ മേനോനും സഹപരിശീലകർ. സുശാന്ത്‌ മാത്യുവാണ്‌ സ്‌പോർട്ടിങ്‌ ഡയറക്ടർ.



deshabhimani section

Related News

View More
0 comments
Sort by

Home