print edition മഴക്കളിയിൽ ആവേശ സമനില

കണ്ണൂർ വാരിയേഴ്സിനെതിരെ മലപ്പുറം എഫ്സി ക്യാപ‍്റ്റൻ ഐതോർ അൽദാലിർ ഹെഡ്ഡറിലൂടെ ഗോൾ നേടിയപ്പോൾ / ഫോട്ടോ: പി ദിലീപ്കുമാർ
കണ്ണൂർ
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ ആതിഥേയരായ കണ്ണൂർ വാരിയേഴ്‌സും മലപ്പുറം എഫ്‌സിയും രണ്ട് ഗോ ൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. മഴയെത്തുടർന്ന് ഇടവേളക്കുശേഷം ഒരു മണിക്കൂറോളം കളി നിർത്തിവെച്ചു. മലപ്പുറത്തിനായി അബ്‌ദുൽ ഹക്കുവും എയ്‌തോർ ആൽഡലിറും ഗോളടിച്ചു. കണ്ണൂരിനായി മുഹമ്മദ് സിനാനും നിദാൽ സയ്യിദും ലക്ഷ്യം കണ്ടു.
ഇരുടീമുകൾക്കും 10 വീതം പോയിന്റായി. ഗോൾ ശരാശരിയിൽ മലപ്പുറം മൂന്നാമതും കണ്ണൂർ അഞ്ചാമതുമാണ്. 17,899 കാണികൾ ജവാഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നിറഞ്ഞു.









0 comments