പുര സ്ത്രീരത്ന പുരസ്കാരം സമ്മാനിച്ചു

ആർ ജെനീബായി സ്മാരക പുര സ്ത്രീരത്ന പുരസ്കാരം പ്രൊഫ. കെ ജി ഉഷയിൽനിന്ന് ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാറിനു വേണ്ടി സിതാര ഭാസ്കർ സ്വീകരിക്കുന്നു
തിരുവനന്തപുരം
പൂജപ്പുര ഉണ്ണിനഗർ റസിഡന്റ്സ് അസോസിയേഷൻ വനിതാവേദി പുര ഏർപ്പെടുത്തിയ സ്ത്രീരത്ന പുരസ്കാരം ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാറിന് സമ്മാനിച്ചു. ടിഫാനിക്കു വേണ്ടി സിതാര ഭാസ്കർ പ്രൊഫ. കെ ജി ഉഷയിൽനിന്നും പുരസ്കാരം ഏറ്റുവാങ്ങി. പരിപാടി കരമന എൻഎസ്എസ് വനിതാ കോളേജ് രസതന്ത്ര വിഭാഗം മുൻ മേധാവി പ്രൊഫ. കെ ജി ഉഷ ഉദ്ഘാടനം ചെയ്തു. പുര വൈസ് പ്രസിഡന്റ് എസ് പ്രിയദർശിനി അധ്യക്ഷയായി. മോഗ്രാൽ പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ കെ എസ് ജയശ്രീ, പുര കലാസാഹിത്യ വേദി പ്രസിഡന്റ് ജി രാധാകൃഷ്ണൻ, എസ് അനിത, പുര രക്ഷാധികാരി പി എസ് മോഹനചന്ദ്രൻ, സെക്രട്ടറി വി എസ് അനിൽ പ്രസാദ്, വനിതാവേദി രക്ഷാധികാരി കെ സതിയമ്മ, പ്രസിഡന്റ് പി എസ് ലേഖ എന്നിവർ സംസാരിച്ചു.





0 comments