വിമതശല്യം
ഊരകത്ത് ലീഗിന് ഉൗരാക്കുടുക്ക്

വേങ്ങര
മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായ ഊരകത്ത് വിമതശല്യം രൂക്ഷം. വിമതരെ പിന്തിരിപ്പിക്കുന്നതിന്ന് ശ്രമംനടക്കുന്നുണ്ടെങ്കിലും പലരും പിന്മാറാൻ തയ്യാറായിട്ടില്ല. നാലാം വാർഡ് കരിമ്പിലിയിലാണ് ഔദ്യോഗിക സ്ഥാനാർഥിക്ക് കനത്ത ഭീഷണി ഉയർത്തി വിമതൻ രംഗത്തുള്ളത്. കെ ടി അബ്ദുൽ മജീദാണ് ഇവിടെ കോണി ചിഹ്നത്തിൽ മത്സരിക്കുന്നത്. വിമത സ്ഥാനാർഥിയായ ഇബ്രാഹിം നല്ലേങ്ങരയെ കെഎംസിസി അടക്കമുള്ള സംഘടനകൾ പിന്തുണക്കുന്നുണ്ട്. 13–ാം വാർഡായ പഞ്ചായത്ത് പടിയിലും വിമതൻ രംഗത്തുണ്ട്. ഔദ്യോഗിക സ്ഥാനാർഥി അഷറഫ് ചെങ്ങരംകണ്ടിക്കെതിരെ ഏഴാം വാർഡ് ലീഗ് സെക്രട്ടറി പി സുബൈറാണ് രംഗത്തുള്ളത്. 12–ാം വാർഡായ കോട്ടുമല പറമ്പിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ എം കെ മുഹമ്മദിനെതിരെ മുസ്ലിംലീഗുകാരനായ കളത്തിങ്ങൽ അഷറഫാണ് രംഗത്തുള്ളത്. യുഡിഎഫ് ധാരണ പ്രകാരം കോൺഗ്രസിന് നൽകിയ മൂന്നാം വാർഡ് ഒകെഎം നഗറിൽ മുസ്ലിംലീഗ് പ്രവർത്തകൻ വിമതനായി മത്സരിക്കുന്നു. ഐഎൻടിയുസി നേതാവ് എൻ ടി അസൈനാറാണ് യുഡിഎഫിന്റെ ഒൗദ്യോഗിക സ്ഥാനാർഥി. ലീഗ് പ്രവർത്തകൻ പി പി ബദറുദ്ദീനാണ് ഇദ്ദേഹത്തിനെതിരെ രംഗത്തുള്ളത്.







0 comments