ഗാന്ധിഭവനും ആനന്ദതീരവും സന്ദർശിച്ചു

കൊല്ലം
കരിക്കോട് ടികെഎം ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി, ജെആർസി യൂണിറ്റുകൾ വേളമാനൂർ ഗാന്ധിഭവനും ഭിന്നശേഷി കുട്ടികളുടെ പുനരധിവാസ കേന്ദ്രമായ ചാത്തന്നൂർ ആനന്ദതീരവും സന്ദർശിച്ചു. ഗാന്ധിഭവൻ അന്തേവാസികൾക്കും പുനരധിവാസ കേന്ദ്രത്തിലെ കുട്ടികൾക്കും വിദ്യാർഥികൾ സദ്യയൊരുക്കി. നിത്യോപയോഗ സാധനങ്ങളും നൽകി . തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഫാദിയ ഇസ്മയിൽ, ഫഹിം, രശ്മി, സഫയർ, മായ, സുഭാഷ് ബാബു എന്നിവർ സംസാരിച്ചു.








0 comments