റിട്ട. സിവിൽ സപ്ലൈസ് എംപ്ലോയീസ് ഫോറം വാർഷികം

കൊല്ലം
റിട്ടേർഡ് സിവിൽ സപ്ലൈസ് എംപ്ലോയീസ് ഫോറം 12–ാമത് വാർഷികവും ജില്ലാതല കുടുംബസംഗമവും ദക്ഷിണ മേഖലാ റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ സി വി മോഹനകുമാര്‍ ഉദ്‌ഘാടനംചെയ്‌തു. ഫോറം പ്രസിഡന്റ് കെ ബാലകൃഷ്ണപിള്ള അധ്യക്ഷനായി. ജില്ലാ സപ്ലൈ ഓഫീസർ ജി എസ് ഗോപകുമാർ, ജനറൽ സെക്രട്ടറി ആസാദ് അച്ചുമഠം, സി മുരളീധരൻപിള്ള, സി ശ്രീജയൻ, ഡി രാജു, എൻ രാജേന്ദ്രൻ, മുഹമ്മദ്കുഞ്ഞ്, ഡോ. മോഹൻ ചേരൂർ, എൻ ശശിധരൻ, എം ഷാഹുദീൻ. ബി ഓമനക്കുട്ടൻ, പി പി മുരളി, ബി വിൽഫ്രഡ്, എൽ സരസ്വതി, കെ എസ് ശ്രീകല, സി എം എ നാസർ, സി കമലാധരൻ എന്നിവർ സംസാരിച്ചു. ഡോ. സഫ്‌ന സെയ്ഫ്, ഗോപൻ നീരാവിൽ, ജി മോഹനൻ, നോയൽ കെ റിജു, ഐറ മറിയം ഫാത്തിമ എന്നിവരെ ആദരിച്ചു. വിവിധ കലാ പരിപാടികൾ അരങ്ങേറി.








0 comments