പോസ്റ്റൽ ബാലറ്റ് വിതരണം 26മുതൽ

കോഴിക്കോട്
തദ്ദേശ തെരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്ക് അപേക്ഷ ലഭിക്കുന്നമുറയ്ക്ക് പോസ്റ്റൽ ബാലറ്റ് വിതരണം 26മുതൽ ആരംഭിക്കുമെന്ന് കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ അവരെ ഡ്യൂട്ടിയിൽ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകർപ്പ് സഹിതം നിശ്ചിത ഫോറത്തിലും സമയത്തിലും ആവശ്യപ്പെടുന്നപക്ഷം പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകണമെന്ന് കമീഷൻ എല്ലാ വരണാധികാരികൾക്കും നിർദേശം നൽകി. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് മൂന്ന് ബാലറ്റുകളും മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിലേയ്ക്ക് ഓരോബാലറ്റുമാണ് നൽകുക. പോളിങ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാൽ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തും. അപേക്ഷ ബന്ധപ്പെട്ട വരണാധികാരികൾക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് ഏഴ് ദിവസം മുന്പോ, അല്ലെങ്കിൽ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്കുമുന്പോ ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നൽകുകയോചെയ്യാം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അതിന്റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകൾ നൽകണം.








0 comments