എടപ്പറ്റയിൽ കോൺഗ്രസിലും പൊട്ടിത്തെറി; യുഡിഎഫ് ചെയർമാനടക്കം രാജിവച്ചു

മേലാറ്റൂർ
സ്ഥാനാർഥി നിർണയത്തെച്ചൊല്ലി എടപ്പറ്റ പഞ്ചായത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി. പഞ്ചായത്ത് യുഡിഎഫ് ചെയർമാനടക്കം പത്തോളം പേർ സ്ഥാനം രാജിവച്ചു. എടപ്പറ്റ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ സജി പി തോമസ്, പാണ്ടിക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് അബൂബക്കർ പന്തലാൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി ഹനീഫ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വൈശ്യർ ഖാദർ, ബ്ലോക്ക് സെക്രട്ടറി ഷൗക്കത്ത് വാക്കയിൽ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സി എം രാജു, മണ്ഡലം സെക്രട്ടറി ഹമീദ് കുണ്ടിൽ എന്നിവരാണ് രാജിവച്ചത്. കാലങ്ങളായുള്ള അവഗണന സ്ഥാനാർഥി നിർണയത്തിലും തുടരുകയാണെന്നും ചിലരുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും പ്രഖ്യാപിച്ചാണ് രാജി. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിനെ ധിക്കരിച്ചാണ് മുന്നോട്ട് പോകുന്നത്. നിയമനങ്ങളിലടക്കം ലീഗിനെ പ്രീണിപ്പിക്കാനുള്ള നീക്കംമാത്രമാണുള്ളത്. യുഡിഎഫ് ചെയർമാനുപോലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാൻ തയ്യാറായില്ലെന്നും രാജിവച്ചവർ പറഞ്ഞു.







0 comments