ജനവാസ മേഖലയിൽ പുലിയിറങ്ങി

ഉറുകുന്ന് അണ്ടൂർപ്പച്ച ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം കണ്ട സ്ഥലത്ത് ഫോറസ്റ്റ് അധികൃതർ കാമറ സ്ഥാപിക്കുന്നു
പുനലൂർ
ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തുനായ്ക്കളെ പിടിച്ചു. വനപാലകർ പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചു. തെന്മല അണ്ടൂർ പച്ച ഗവ. എൽപിഎസിന് സമീപമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുലിയിറങ്ങി നാലു വളർത്തുനായ്ക്കളെ പിടിച്ചത്. ശനി രാത്രിയിൽ താന്നിവിളവീട്ടിൽ ബിന്ദുവിന്റെ നായയെയും പുലിപിടിച്ചിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അണ്ടൂർപച്ച വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി സുനിൽ കുമാർ വനപാലകരെ ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് വനപാലകർ എത്തി പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളിലാണ് കാമറ സ്ഥാപിച്ചു. ഉടൻ പുലിക്കൂട് സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു.






0 comments