മാറ്റം വേണം തിരൂരങ്ങാടിക്ക്

സ്വന്തം ലേഖകന്‍
തിരൂരങ്ങാടി
കേരള ചരിത്രത്തിൽ പ്രാധാന്യമുള്ള പ്രദേശമാണ് തിരൂരങ്ങാടി. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും മലബാർ കലാപത്തിന്റെയും പ്രധാന കേന്ദ്രം. പഞ്ചായത്ത് നഗരസഭയായി ഉയര്‍ന്നെങ്കിലും കാലങ്ങളായുള്ള യുഡിഎഫ് ഭരണസമിതിക്ക് വികസന പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് സത്യം. സംസ്ഥാന സർക്കാരിന്റെ പദ്ധതികള്‍മാത്രമാണ് നേട്ടങ്ങളായി അവതരിപ്പിക്കാനുള്ളത്. മാലിന്യനിർമാർജന പ്രവര്‍ത്തനങ്ങളെ അവഗണിച്ച ഭരണസമിതിയാണിത്. വെഞ്ചാലി നെൽവയലിലാണ് എംസിഎഫ് നിർമിച്ചത്. മഴപെയ്താൽ മാലിന്യം പുറത്തേക്കൊഴുകി കുടിവെള്ള ലഭ്യതയെപ്പോലും ബാധിക്കുന്നു. നഗരസഭയില്‍ പലയിടങ്ങളിലായി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തുന്നുണ്ടെങ്കിലും ജനങ്ങൾക്ക് വെള്ളം കിട്ടുന്നില്ല. ചെമ്മാട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും യുഡിഎഫ് നേതൃത്വത്തിനായിട്ടില്ല. നഗരസഭയുടെ നിയന്ത്രണത്തിലുള്ള തിരൂരങ്ങാടി താലൂക്കാശുപത്രില്‍ തനത് ഫണ്ടുപയോഗിച്ചുള്ള വികസനങ്ങൾ അപര്യാപ്തമാണ്. 2018ൽ അനുവദിച്ച ഫണ്ടുപയോഗിച്ച് ആശുപത്രിക്ക് ഗേറ്റ് നിർമിക്കാൻപോലും നഗരസഭയ്ക്കായിട്ടില്ല. സംസ്ഥാന സർക്കാർ പദ്ധതികൾ • പൂക്കിപറമ്പ് മുതൽ പതിറാറുങ്ങൽവരെ ബൈപാസ് റോഡ് നിര്‍മാണത്തിന് കിഫ്‌ബിയിൽനിന്ന് 100 കോടി • താലൂക്കാശുപത്രിയിൽ നേത്ര ശസ്ത്രക്രിയാ തിയറ്റർ ആരംഭിക്കാന്‍ തീരുമാനം. ഓപറേഷൻ തിയറ്റർ ഉൾപ്പെടെയുള്ള പുതിയ കെട്ടിടങ്ങൾ • നഗരസഭാ കുടിവെള്ള പദ്ധതിയ്ക്ക് സഹായം • ജില്ലാ പൈതൃക മ്യൂസിയം • സ്മാർട്ട് വില്ലേജ് ഓഫീസ് • തൃക്കുളം ഹൈസ്കൂളിനും തിരൂരങ്ങാടി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിനും പുതിയ കെട്ടിടം കക്ഷിനില ആകെ സീറ്റ്: 39 മുസ്ലിംലീഗ്:- 24 കോൺഗ്രസ്: -6 സിപിഐ എം: -4 സിഎംപി: -2 വെൽഫെയർ പാര്‍ടി:- 1 സ്വതന്ത്രർ:- 2






0 comments