വികസനക്കരുത്തിൽ കരവാളൂർ

ആർച്ചൽ വി എസ് അച്യുതാന്ദൻ സ്മാരക ഹാൾ ഉദ്ഘാടനംചെയ്യുന്നു
സ്വന്തം ലേഖിക
Published on Nov 24, 2025, 01:19 AM | 1 min read
കൊല്ലം
കരവാളൂർ, ഏരൂർ, ഇടമുളക്കൽ, അഞ്ചൽ പഞ്ചായത്തിലായി വ്യാപിച്ചുകിടക്കുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മുന്നോട്ടുവയ്ക്കുന്നത് വികസനകരുത്തിന്റെ ഉത്തമമാതൃക. നാലു പഞ്ചായത്തിലെ 43 വാർഡ് ഉൾക്കൊള്ളുന്ന ഡിവിഷനിൽ ജില്ലാ പഞ്ചായത്ത്അംഗമായ ഡോ. കെ ഷാജിയുടെ നേതൃത്വത്തിൽ നടന്നത് സമാനതകളില്ലാത്ത വികസനം. പ്രധാന ആവശ്യങ്ങളിൽ ഭൂരിഭാഗവും അഞ്ചുവർഷത്തിനുള്ളിൽ പൂർത്തീകരിക്കുകയും നിലവിൽ പുരോഗമിക്കുകയുംചെയ്യുന്നു. റോഡ് നവീകരണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം, സ്കൂൾ ആധുനികവൽക്കരിക്കൽ എന്നിവ ഉൾപ്പെടുന്ന പദ്ധതികൾ ഇതിൽ ചിലതുമാത്രം. അടിസ്ഥാന സൗകര്യവികസനത്തിൽ കുതിപ്പ് കരവാളൂർ പഞ്ചായത്തിലെ നിരപ്പത്ത്– -മാത്ര റോഡ്, നരിക്കൽ-– കാക്കാരുവിള റോഡ്, കൂനംകുഴി -–വാഴവിള റോഡ്, മാത്ര– അമ്പലംമുക്ക് റോഡ് എന്നിവയുടെ നിർമാണം പൂർത്തിയാക്കി. 13 ലക്ഷം രൂപ ചെലവഴിച്ച് ഓട നിർമിച്ചതോടെ പൊയ്മുക്കിനെ വെള്ളക്കെട്ടിൽനിന്ന് മോചിപ്പിക്കാനായി. വെഞ്ചേമ്പ്– -മൂർത്തിക്കുന്ന് റോഡിന് രണ്ടുഘട്ടമായി 40ലക്ഷം രൂപയുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഏരൂർ പഞ്ചായത്ത് മണലിപ്പച്ച കമ്യൂണിറ്റി ഹാൾ 20ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ചു. ആർച്ചൽ നിരപ്പിൽ സാമൂഹ്യപഠനകേന്ദ്രത്തിന് 20ലക്ഷം രൂപയിൽ പൂർത്തീകരിച്ച ഒന്നാംനിലയായ ‘വി എസ് അച്യുതാനന്ദൻ സ്മാരകഹാൾ’ നാടിനുസമർപ്പിച്ചു. നെട്ടയം സ്കൂളിൽ എല്ലാ വർഷവും തുടർച്ചയായി പുതിയ സ്മാർട്ട് റൂം , ലൈബ്രറി, കെട്ടിടം നവീകരണം തുടങ്ങിയവയ്ക്ക് 50ലക്ഷം രൂപ ചെലവഴിച്ചു. വികസനം എല്ലായിടത്തും ആർച്ചൽ ടി കെ ഷാഹുൽഹമീദ് ഗ്രന്ഥശാല, മണലിൽ ഇ എം എസ് ഗ്രന്ഥശാല എന്നിവയ്‌ക്ക് ലാപ്ടോപ്പും പ്രൊജക്ടറും അനുബന്ധസാമഗ്രികളും നൽകി. ഇടമുളയ്ക്കൽ ഇടയം വാർഡിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ കെട്ടിടം നിർമാണത്തിനുള്ള നടപടി ആരംഭിച്ചു. 30ലക്ഷം രൂപയാണ് വിനിയോഗിക്കുക. അസുരമംഗലം ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന്റെ പ്രാരംഭനടപടികൾക്ക് തുടക്കമായി. ആയൂർ ജവഹർ ഹയർ സെക്കൻഡറി സ്കൂളിനും ഹൈസ്കൂളിനും ചുറ്റുമതിലും ഗേറ്റും ഒരുക്കി. 10 കംപ്യൂട്ടർ വീതം നൽകി ലാബും സജ്ജമാക്കി. അഞ്ചൽ– ആർച്ചൽ– -നെടിയറ, ഏറം– - മലവട്ടം റോഡ് എന്നിവയുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വടമൺ - അരീപ്ലാച്ചി റോഡ്, ചേറ്റുകുഴി - മീൻപള്ളി റോഡ് എന്നിവയും നവീകരിച്ചു.






0 comments