സ്പാനിഷ് ലീഗ് ഫുട്ബോൾ ; ബാഴ്‌സയ്‌ക്ക് ജയം


Sports Desk
Published on Sep 23, 2025, 12:00 AM | 1 min read
ബാഴ്‌സലോണ
സ്‌പാനിഷ് ലീഗ് ഫുട്‌ബോളിൽ ബാഴ്‌സലോണ ജയം തുടരുന്നു. ഗെറ്റഫെയെ മൂന്ന് ഗോളിന് തകർത്തു. ഇതോടെ ഒന്നാംസ്ഥാനത്ത് റയൽ മാഡ്രിഡുമായുള്ള അന്തരം രണ്ട് പോയിന്റാക്കി കുറച്ചു. അഞ്ച് കളിയും ജയിച്ച റയലിന് 15 പോയിന്റാണ്. നാല് ജയവും ഒരു സമനിലയുമുള്ള ബാഴ്‌സയ്‌ക്ക് 13. വിയ്യാറയലാണ് (10) മൂന്നാമത്. ഒറ്റ ജയം മാത്രമുള്ള മുൻ ചാമ്പ്യൻമാരായ അത്‌ലറ്റികോ മാഡ്രിഡ് (6) പന്ത്രണ്ടാമതാണ്.
ഗെറ്റഫെയ്‌ക്കെതിരെ ബാഴ്‌സയ്‌ക്കായി ഫെറാൻ ടോറസ് ഇരട്ടഗോൾ നേടി. ഡാനി ഒൽമോയും മറ്റൊന്ന് നേടി. ചാമ്പ്യൻസ് ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഇരട്ടഗോളടിച്ച മുന്നേറ്റക്കാരൻ മാർകസ് റാഷ്‌ഫഡിനെ പകരക്കാരനായാണ് ബാഴ്‌സ ഇറക്കിയത്. പരിശീലനത്തിന് വൈകിയെത്തിയതിന് കോച്ച് ഹാൻസി ഫ്ലിക് നൽകിയ ശിക്ഷയായിരുന്നു ഇത്. 25ന് റയൽ ഒവിഡേഡോയുമായാണ് അടുത്ത മത്സരം.
മറ്റൊരു മത്സരത്തിൽ അത്‌ലറ്റികോയെ 1–1ന് മയ്യോർക്ക തളച്ചു.









0 comments