ഫിഫ റാങ്കിങിൽ സ്പെയിൻ ഒന്നാമത്; അര്‍ജന്റീന മൂന്നാമതായി, നഷ്ടമായത് രണ്ട് വർഷത്തെ നേട്ടം

സൂറിച്ച്: 2022 ലോകകപ്പ് നേടത്തിന് പിന്നാലെ സ്വന്തമാക്കിയ ഫിഫ റാങ്കിങിലെ ഒന്നാം സ്ഥാനം അര്‍ജന്റീനയ്ക്ക് നഷ്ടമായി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനോട് തോല്‍വിയാണ് ലോക ചാമ്പ്യൻമാർക്ക് തിരിച്ചടിയായത്. പുതിയ റാങ്കിങിൽ അർജന്റീന മൂന്നാമതായി. സ്‌പെയ്ന്‍ ഒന്നാം റാങ്കിലേക്ക് കുതിച്ചപ്പോൾ ഫ്രാന്‍സ് രണ്ടാം സ്ഥാനത്തെത്തി. രണ്ടു വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് അര്‍ജന്റീനയ്ക്ക് ഒന്നാം റാങ്ക് നഷ്ടമാവുന്നത്.
ഇംഗ്ലണ്ട്, പോര്‍ട്ടുഗല്‍, ബ്രസീല്‍, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ക്രോയേഷ്യ, ഇറ്റലി എന്നിവരാണ് നാല് മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. ഇന്ത്യ ഒരുപടി താഴേക്കിറങ്ങി 134-ാം സ്ഥാനത്താണ്. 2016 ഡിസംബറില്‍ 135-ാം സ്ഥാനത്തായതാണ് ഇതിന് മുന്‍പത്തെ മോശം പ്രകടനം.










0 comments