ക്ലബ്ബ് ലോകകപ്പ്: പ്രീ ക്വാർട്ടർ പൂർണ്ണ ചിത്രം നാളെ അറിയാം, 16 ൽ നാലെണ്ണം ബ്രസീൽ ക്ലബ്

ഫിലഡൽഫിയ: ക്ലബ് ഫുട്ബോൾ ലോകകപ്പ് പ്രീക്വാർട്ടർ ടീമുകളുടെ പൂർണ്ണ ചിത്രം നാളെ വ്യക്തമാകും. ലോകത്തെ 32 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പ്രീക്വർട്ടർ ഉറപ്പിച്ച 16 ടീമുകളിൽ നാലെണ്ണം ബ്രസീലയൻ ക്ലബ്ബുകളാണ്. ഗ്രൂപ്പ് എയിൽ നിന്ന് പൽമിറാസും ഗ്രൂപ്പ് ബിയിൽ നിന്ന് ബൊട്ടാഫൊഗോ, ഗ്രൂപ്പ് ഡിയിൽ നിന്ന് ഫ്‌ളമെംഗോയും ഗ്രൂപ്പ് എഫിൽ നിന്ന് ഫ്‌ളുമിനെസുമാണ് ഇടം നേടിയത്.
27ന് പുലർച്ചെ 12.30 ഗ്രൂപ്പ് ജിയിലെയും രാവിലെ 6.30 ഗ്രൂപ്പ് എച്ചിലെയും മത്സരങ്ങൾ പൂർത്തിയാവുന്നതോടെ ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാവും. നാളെ നടക്കുന്ന മത്സരമാണ് ഇരു ഗ്രൂപ്പിലെയും ജേതാവിനെ തെരഞ്ഞെടുക്കുക. ഗ്രൂപ്പ് ജിയിൽ ആറു പോയന്റുമായി ഒന്നും രണ്ടും സ്ഥാനത്തുള്ള ഇറ്റലിൻ ക്ലബ് യുവന്റുസും ഇംഗ്ലണ്ട് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടുമ്പോൾ ഗ്രൂപ്പ് എച്ചിൽ നാലു പോയന്റുമായി ഒന്നും രണ്ടും സ്ഥാനത്തുള്ള സ്‌പെയ്‌ൻ ക്ലബ് റയൽ മാഡ്രിഡും ഓസ്‌ട്രിയൻ ക്ലബ് ആർബി സാൽസ്‌ബർഗുമാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥാനക്കാർ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരുമായും ഗ്രൂപ്പ് എഫിലെ ഒന്നാം സ്ഥാനക്കാർ ഗ്രൂപ്പ് ജിയിലെ രണ്ടാം സ്ഥാനക്കാരുമായും മത്സരിക്കും.
ആദ്യ രണ്ട് കളിയും ജയിച്ചാണ് യുവന്റുസും മാഞ്ചസ്റ്റർ സിറ്റിയും അവസാന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. റയലിനും ആർബി സാൽസ്ബർഗിനും ഒരു ജയവും സമനിലയുമായാണ് മത്സരിക്കാനെത്തുന്നത്. അതേസമയം പരിക്കിൽ നിന്ന് മോചിതനായി പരിശീലനത്തിനെത്തിയെങ്കിലും സൂപ്പർ താരം കിലിയൻ എംബാപ്പെ റയലിനായി കളിക്കില്ലെന്നാണ് റിപ്പോർട്ട്. ടൂർണമെന്റിലും രണ്ട് മത്സരങ്ങളിലും താരം കളിച്ചിരുന്നില്ല.









0 comments