ഷൂട്ടൗട്ടിൽ റയൽ; അത്ലറ്റിക്കോയെ വീഴ്ത്തി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

മാഡ്രിഡ്: അത്‍ലറ്റിക്കോ മഡ്രിഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി റയൽ മഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. രണ്ടാംപാദ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കൊണർ ഗാലഗറിലൂടെ അത്‍ലറ്റിക്കോ ലീഡുയർത്തി. ഇതോടെ ആദ്യപാദത്തിൽ റയൽ നേടിയ 2-1ന്‍റെ വിജയത്തിന്‍റെ പിൻബലത്തിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ 4-2നാണ് റയലിന്‍റെ ജയം.
ആദ്യപാദത്തിൽ പിന്നിലായ അത്‍ലറ്റിക്കോ മികച്ച പ്രകടനമാണ് തുടക്കത്തിൽ കാഴ്ചവെച്ചത്. കളിയുടെ ഒന്നാം മിനിറ്റിലാണ് ഗാലഗറിലൂടെ ടീം ലീഡ് നേടിയത്. തുടർന്ന് ഇരുടീമുകളും വിജയഗോളിനായി പരിശ്രമിച്ചു. 70-ാം മിനിറ്റിൽ റയൽ തങ്ങൾക്ക് ലഭിച്ച സുവർണാവസരം കളഞ്ഞു. എംബാപ്പെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി വിനീഷ്യസ് ജൂനിയർ പുറത്തേക്ക് അടിക്കുകയായിരുന്നു. ഗോൾ പിറക്കാതായതോടെ മത്സരം അധികസമയത്തേക്ക് നീണ്ടെങ്കിലും ഗോൾ വീണില്ല. ഇതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.









0 comments