മനോലോ 
പുറത്തേക്ക്‌

manolo marquez
avatar
Sports Desk

Published on Jun 14, 2025, 12:16 AM | 1 min read


ന്യൂഡൽഹി

ഇന്ത്യൻ ഫുട്‌ബോൾ കോച്ച്‌ മനോലോ മാർക്വസ്‌ പുറത്തേക്കെന്ന്‌ സൂചന. ഒരുവർഷമായിട്ടും ടീമിനെ രക്ഷപ്പെടുത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ്‌ തീരുമാനം. 29ന്‌ ചേരുന്ന അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ എകിസിക്യുട്ടീവ്‌ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും. ഒരുവർഷമായി ചുമതലയേറ്റശേഷം എട്ട്‌ കളിയിൽ ഒറ്റ ജയം മാത്രമാണ്‌ സാധ്യമായത്‌. മൂന്നെണം തോറ്റപ്പോൾ നാല്‌ കളി സമനിലയാണ്‌.


ഏഷ്യൻ കപ്പ്‌ യോഗ്യതാ മത്സരത്തിൽ റാങ്കിങ്ങിൽ താഴെയുള്ള ഹോങ്കോങ്ങിനോട്‌ ഒരു ഗോളിന്‌ തോറ്റതാണ്‌ സ്‌പെയ്‌ൻകാരനായ മനോലോയുടെ കസേര ഇളക്കിയത്‌. സ്ഥാനം ഒഴിയുകയാണെന്ന്‌ അദ്ദേഹം അറിയിച്ചതായും സൂചനയുണ്ട്‌. ഇന്ത്യയുടെ റാങ്ക്‌ 133ലേക്ക്‌ താണു.



deshabhimani section

Related News

View More
0 comments
Sort by

Home