ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ സ്‌റ്റേഡിയം നിർമിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്‌; രൂപരേഖ പുറത്തുവിട്ടു

new old trafford
വെബ് ഡെസ്ക്

Published on Mar 11, 2025, 04:50 PM | 1 min read

മാഞ്ചസ്റ്റർ: പുതിയ സ്‌റ്റേഡിയം പണിയാനൊരുങ്ങി ഇംഗ്ലീഷ്‌ ഫുട്‌ബോൾ ക്ലബ്ബ്‌ മാഞ്ചസ്റ്റർ യുണൈറ്റഡ്‌. ഒരു ലക്ഷം പേരെ ഉൾക്കൊള്ളുന്ന സ്‌റ്റേഡിയം നിർമിക്കാനാണ്‌ യുണൈറ്റഡ്‌ മാനേജ്‌മെന്റ്‌ പദ്ധതിയിട്ടിരിക്കുന്നത്‌.


പുതിയ സ്‌റ്റേഡിയം പണിയുന്ന കാര്യം ക്ലബ്ബ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്‌റ്റേഡിയത്തിന്റെ രൂപരേഖകളും പുറത്തുവിട്ടിട്ടുണ്ട്‌. കുടയുടെ മാതൃകയിലായിരിക്കും (അംബർല ഡിസൈൻ) സ്‌റ്റേഡിയം.



200 കോടി പൗണ്ട്‌ ചിലവഴിച്ച്‌ നിർമിക്കുന്ന സ്‌റ്റേഡിയം അഞ്ച്‌ വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ്‌ ഔദ്യോഗിക പ്രഖ്യാപനം. യുണൈറ്റഡിന്റെ നിലവിലെ ഹോം ഗ്രൗണ്ടായ ഓൾഡ്‌ ട്രോഫോർഡിന്‌ സമീപമാണ്‌ പുതിയ സ്‌റ്റേഡിയവും വരുന്നത്‌. പുതിയ സ്‌റ്റേഡിയം നിർമിക്കണോ ഓൾഡ് ട്രാഫോഡ് പുതുക്കി പണിയണോ എന്നതിൽ പഠനം നടത്തിയതിന്‌ ശേഷമായിരുന്നു ക്ലബ്ബിന്റെ തീരുമാനം.


സ്‌റ്റേഡിയത്തിന്റെ പണി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ സ്‌റ്റേഡിയമായി ഇത്‌ മാറും. പുതിയ സ്‌റ്റേഡിയത്തിനും ‘ഓൾഡ്‌ ട്രാഫോർഡ്‌’ എന്ന്‌ തന്നെ പേര്‌ നൽകുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ. 1910 മുതൽ ഓൾഡ്‌ ട്രാഫോർഡാണ്‌ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ട്‌.


100 കോടി പൗണ്ട്‌ കടത്തിലുള്ള യുണൈറ്റഡ്‌ പുതിയ സ്‌റ്റേഡിയം എങ്ങനെ നിർമിക്കുമെന്ന്‌ ക്ലബ്ബ്‌ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പുതിയ സ്‌റ്റേഡിയത്തിൽ നിന്ന്‌ വർഷാവർഷം 7.3 ബില്ല്യൺ പൗണ്ട്‌ യുകെ സമ്പത്ത്‌ വ്യവസ്ഥയിലേക്ക്‌ സംഭാവന ചെയ്യാൻ ആകുമെന്നാണ്‌ ക്ലബ്ബ്‌ മാനേജ്‌മെന്റ്‌ പറയുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Home