ലുക്കാ മോഡ്രിച്ച് എ സി മിലാനിൽ

PHOTO: Facebook/Real Madrid
മിലാൻ: ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ച് അടുത്ത സീസൺ മുതൽ എ സി മിലാനിൽ കളിക്കും. പ്രമുഖ ഫുട്‌ബോൾ ജേർണലിസ്റ്റ് ഫാബ്രീസിയോ റൊമാനോയാണ് താരം ഇറ്റാലിയൻ ക്ലബ്ബുമായി കരാറിലെത്തിയതായി റിപ്പോർട്ട് ചെയ്തത്. സ്‌പാഷ് വമ്പൻമാരായ റയൽ മാഡ്രിഡുമൊത്തുള്ള 13 വർഷത്തെ കളിജീവിതം അവസാനിപ്പിച്ചാണ് 39കാരനായ മോഡ്രിച്ച് മിലാനിലേക്കെത്തുന്നത്.
സ്‌പെയ്‌നിൽ നിന്ന് ഫ്രീ ഏജന്റായാണ് താരത്തിന്റെ ഇറ്റലിയിലേക്കുള്ള കൂടുമാറ്റം. ഒരു വർഷത്തേക്കുള്ള കരാറിലാണ് മോഡ്രിച്ച് റൊസനേരികളുമായി ഒപ്പിടുക. ആഗസ്‌തിലായിരിക്കും താരം മിലാനിൽ എത്തുന്നത്.
2012ൽ ടോട്ടൻഹാമിൽ നിന്ന് റയൽ മാഡ്രിഡിലെത്തിയ മോഡ്രിച്ച് ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ താരങ്ങളിലൊരാളായാണ് പടിയിറങ്ങുന്നത്. 597 തവണ ക്ലബ്ബിന്റെ കുപ്പായമിട്ട ക്രൊയേഷ്യക്കാരൻ ആറ് ചാമ്പ്യൻസ് ലീഗുൾപ്പെടെ 28 ട്രോഫികളാണ് ലോസ് ബ്ലാങ്കോസിനോടൊപ്പം നേടിയത്. 2018ൽ മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരവും മോഡ്രിച്ച് നേടി.









0 comments